കോട്ടയം കുമാരനല്ലൂരിൽ മിനച്ചിലാറിൻ്റെ കൈ വഴിയിലൂടെ ഒഴുകിയെത്തിയത് രണ്ടു ദിവസം മുൻപ് കാണാതായ കുമാരനല്ലൂർ സ്വദേശിയുടെ മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞു.
കുമാരനല്ലൂർ മംഗലശ്ശേരി ജ്യോതി രാജി (59) ൻ്റെ മൃതദേഹമാണ് ആറ്റിലൂടെ ഒഴുകിയെത്തിത്.
ഇന്ന് രാവിലെ നാട്ടുകാരാണ് ആറ്റിലൂടെ ഒഴുകിവരുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ വിവരം ഗാന്ധിനഗർ പോലീസിലും അഗ്നിരക്ഷാ സേനാ സംഘത്തിലും അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കരയ്ക്ക് എത്തിച്ച മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ......
സ്ത്രീധന പീഡനത്തെ തുടർന്ന് നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഭർത്താവ് കിരണ്‍കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചു.
ആത്മഹത്യാപ്രേരണകുറ്റം നിലനില്‍ക്കില്ലെന്ന് കാട്ടി ഹൈക്കോടതിയില്‍ പ്രതി അപ്പീല്‍ നല്‍കിയിരുന്നു. ......
പാലക്കാട് വിക്ടോറിയ കോളേജിലെ ബിഎസ്സി സൈക്കോളജി വിദ്യാർത്ഥിനിയും കെഎസ്യു യൂണിറ്റ് നേതാവുമായ ജംഷിയ ഷെറിനെ പ്രോജക്ട് വർക്കിൽ മനഃപൂർവം തോൽപ്പിച്ചതായി ആരോപണം. മറ്റ് വിഷയങ്ങളിലെല്ലാം മികച്ച മാർക്ക് നേടിയിരുന്ന ജംഷിയയെ, കെഎസ്യു പ്രവർത്തകയായതിന്റെ പേരിൽ പ്രോജക്ടിൽ തോൽപ്പിച്ചുവെന്നാണ് പരാതി.
അധ്യാപിക എസ്എഫ്ഐയുടെ സമ്മർദ്ദത്തിന് വഴങ്ങി ജംഷിയയ്ക്ക് അർഹമായ മാർക്ക് നൽകാതെ തോൽപ്പിച്ചുവെന്ന് ആരോപണമുയർന്നിട്ടുണ്ട്. ......
സപ്ലൈകോയില്‍ നിന്ന് ഈ മാസം മുതല്‍ എട്ട് കിലോ കെ റൈസ് വിതരണം ചെയ്യും. കാര്‍ഡുടമകള്‍ക്ക് രണ്ട് തവണയായി വാങ്ങാം.
നിലവില്‍ അഞ്ച് കിലോയാണ് നല്‍കുന്നത്. ......
ബംഗളുരു: സിദ്ധരാമയ്യയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നുള്ള അഭ്യൂഹം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജെവാല നിഷേധിച്ചു. " ഇന്നലെ തന്നെ ഞാൻ അക്കാര്യം വ്യക്തമാക്കിയതാണ്. ......
ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് വില്പന ശൃംഖല കെറ്റാമെലോണ്‍ തകര്‍ത്തെന്ന് എന്‍സിബി ( നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ).
കെറ്റാമെലോണിന്റെ സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശി എഡിസൺ ആണെന്നും ഇയാള്‍ രണ്ട് വര്‍ഷമായി വിവിധ ഡാര്‍ക്ക് നെറ്റ് മാര്‍ക്കറ്റുകളില്‍ ലഹരി വില്പന നടത്തുന്നുണ്ടെന്നും എന്‍ സി ബി അറിയിച്ചു.
നാല് മാസം നീണ്ട അന്വേഷണമാണ് ലക്ഷ്യം കണ്ടത്. മയക്കുമരുന്നടക്കം പിടിച്ചെടുത്തു.
കഴിഞ്ഞ രണ്ട് വർഷമായി സജീവമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ലെവൽ 4 ഡാർക്ക്നെറ്റ് വിൽപ്പന സംഘമാണ് കെറ്റാമെലോൺ എന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ബാംഗ്ലൂർ, ചെന്നൈ, ഭോപ്പാൽ, പട്ന, ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പ്രദേശങ്ങൾ എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിലേക്ക് മയക്കുമരുന്നായ എൽ എസ് ഡി കയറ്റി അയച്ചിരുന്നു.
എൻ സി ബി പിടിച്ചെടുത്ത മരുന്നുകൾക്ക് ഏകദേശം 35.12 ലക്ഷം രൂപ വിലവരും. ......
ആർഎസ്എസിന്റെ കളിപ്പാവയാണ് ബിജെപിയെന്ന് കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖർഗെ. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ആർഎസ്എസിനെ നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ......
കൊച്ചി:വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ 2024 ഫെബ്രുവരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ 20 വയസ്സുകാരനായ സിദ്ധാർത്ഥൻ ജെ.എസിന്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) നിർദ്ദേശിച്ച 7 ലക്ഷം രൂപ നഷ്ടപരിഹാരമായി 10 ദിവസത്തിനകം ഹൈക്കോടതി രജിസ്ട്രിയിൽ കെട്ടിവയ്ക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.
കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാന സർക്കാർ NHRC ഉത്തരവിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു. നഷ്ടപരിഹാരം ഉത്തരവിടാൻ കമ്മീഷന് അധികാരമില്ലെന്ന് സർക്കാർ വാദിച്ചു. ......